ആംബുലന്‍സിന്റെ വളയം പിടിച്ച് ഭക്ഷ്യവസ്തുക്കളുമായി എംഎല്‍എ, സഹായിയായി സിപിഎം ഏരിയാ സെക്രട്ടറിയും; ജനങ്ങള്‍ക്ക് അവശ്യസേവനം ഉറപ്പാക്കി രാജു ഏബ്രഹാം

പത്തനംതിട്ട: ലോക്ക്ഡൗണില്‍ കോവിഡ് നിയന്ത്രണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളെത്തിച്ച് രാജു ഏബ്രഹാം എംഎല്‍എ. ഡ്രൈവര്‍മാര്‍ വിശ്രമത്തിലായിരിക്കുമ്പോള്‍ മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സിലെ വളയം പിടിച്ച് എംഎല്‍എയും സിപിഎം ഏരിയാ സെക്രട്ടറി പിആര്‍ പ്രസാദ് വിതരണക്കാരനുമാകും

ഐത്തലയില്‍ കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ വിശ്രമമില്ലാതെ ഓട്ടത്തിലാണ് രാജു ഏബ്രഹാം എംഎല്‍എ. സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകള്‍ നിറയ്ക്കുന്നതുമെല്ലാം അദ്ദേഹം നേരിട്ട് ഉറപ്പു വരുത്തുന്നുണ്ട്.

കേരളത്തിന് പുറത്ത് താമസിക്കുന്നവരും പ്രവാസികളും അവരുടെ വീടുകളിലെ അടിയന്തര ആവശ്യത്തിന് ബന്ധപ്പെടുന്നതും എംഎല്‍എയെയാണ്. ബേബി ഫുഡ്, പഴവര്‍ഗങ്ങളും ഒക്കെയായി അദ്ദേഹം അവരുടെ വീടുകളില്‍ എത്തുന്നു.

മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന് 5 ആംബുലന്‍സുകളാണ് ഉള്ളത്. അവയെല്ലാം ഓരോ പഞ്ചായത്തുകള്‍ക്കും നല്‍കിയിരിക്കുകയാണ്. പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് രാജു ഏബ്രഹാം എംഎല്‍എ, സെക്രട്ടറി പിആര്‍ പ്രസാദിനുമാണ് നിയന്ത്രണം. അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ ഈ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.

Exit mobile version