നാലു ദിവസം കൊണ്ട് നാല് ലാബുകള്‍ സജ്ജമാക്കും; പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പതിനാല് ജില്ലയിലും ഒരോ ലാബുകള്‍ ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൊണ്ട് നാല് കൊവിഡ് പരിശോധ ലാബുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നാലു ദിവസം കൊണ്ട് പുതിയ നാല് ലാബ് പ്രവര്‍ത്തന സജ്ജമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ലാബുകളില്‍ ടെസ്റ്റുകള്‍ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയുടെ അതിര്‍ത്തി പ്രശ്‌നം കാരണം രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം കുറേ നാളുകളായി ചര്‍ച്ചയില്‍ ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഇന്നും ചികിത്സ കിട്ടാതെ ഒരാള്‍ മരിച്ചു. അത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കാന്‍ ഇനിമുതല്‍ ശ്രമിക്കും. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version