പുഴയില്‍ ആസ്വദിച്ച് കുളി: തലയ്ക്ക് മുകളില്‍ ഡ്രോണ്‍, സെക്കന്റുകൊണ്ട് ഓടി മറഞ്ഞ് യുവാക്കള്‍, വീഡിയോ

മാനന്തവാടി: ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് ഡ്രോണ്‍ ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ അതീവ ശ്രദ്ധയെടുക്കേണ്ട വിഷയമായിട്ടും കൂട്ടംകൂടരുതെന്ന് പോലീസും അധികാരികളും ആവര്‍ത്തിച്ചിട്ടും അനുസരിക്കാത്തവരെ കൈയ്യോടെ പിടികൂടുകയാണ് പോലീസിന്റെ
ഡ്രോണ്‍ ക്യാമറകള്‍.

അതേസമയം, പുഴയില്‍ ഒന്നിച്ച് ആസ്വദിച്ച് കുളിയ്ക്കാനെത്തിയവരെ ഡ്രോണ്‍ പിടികൂടിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വയനാട് മാനന്തവാടിയില്‍ നിന്നുള്ളതാണ് വീഡിയോ പുഴയില്‍ സംഘം ചേര്‍ന്ന് കുളിയ്ക്കുന്നതിനിടെ നിരീക്ഷണ ഡ്രോണ്‍ കണ്ട് കാടിനുള്ളിലേക്ക് ഓടി മറയുകയാണ് യുവാക്കള്‍.

Video Courtesy:Malayalam Television

Exit mobile version