ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി; രോഗമുക്തി നേടിയവരുടെ എണ്ണം 71 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസം. ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് രോഗം ഭേഗമായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 71 ആയി ഉയര്‍ന്നു. കൊവിഡ് അവലോക യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ 5 പേര്‍ക്ക് ,എറണാകുളം 4 പേര്‍ക്ക്, തിരുവനന്തപുരം, കാസര്‍കോട്, ആലപ്പുഴ ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. രാജ്യത്ത് രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത് കേരളത്തില്‍ നിന്നാണ്. നിലവില്‍ 263 പേര്‍ ചികിത്സയിലുണ്ട്. അതെസമയം സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 3 കൊല്ലം, മലപ്പുറം ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി ഉയര്‍ന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ നിസ്സാമുദ്ദീനില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. നിലവില്‍ 263 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 146686 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 145934 പേര്‍ വീടുകളിലും 752 ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version