സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. കാസര്‍കോട് ഒന്‍പത് പേര്‍ക്ക്, മലപ്പുറം രണ്ട് പേര്‍ക്ക് , കൊല്ലം, പത്തനംതിട്ട ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കാസര്‍കോട് ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്ന് പേര്‍ സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടത്. കൊല്ലത്തും മലപ്പുറത്തും ഉള്ളവര്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത് വന്നവരാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 266 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 152804 പേര്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 152009 പേര്‍, ആശുപത്രികളില്‍ 795 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. 10716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 9607 സാമ്പിളുകള്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. അതെസമയം കൊല്ലം, തൃശ്ശൂര്‍ , കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തരുടെ വീതം പരിശോധന ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version