കൊറോണയല്ല അവന്റെ അപ്പൻ മുത്തുപ്പട്ടരോട് പോയി പറയൂ, ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല; പ്രവാസിയുടെ വൈറൽ കുറിപ്പ്

തിരുവനന്തപുരം: കൊറോണയെന്ന മഹാമാരിയെ കൊച്ചു കേരളം പൊരുതി തോൽപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തിന് തന്നെ വലിയ മാതൃക കാണിച്ചുകൊണ്ടാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജനങ്ങളെ വീട്ടിലിരുത്തിയിട്ടും ഒരു കുറവും വരാതെ ജനങ്ങളെ പരിപാലിക്കുന്ന സർക്കാർ ഒരു വികസ്വര രാജ്യത്തെ അത്ഭുത കാഴ്ച തന്നെയാണ്. വിദേശത്ത് നിന്നെത്തി ഹോം ക്വാറന്റൈനിൽ പറഞ്ഞയക്കുന്നവരേയും അവരുടെ കുടുംബത്തേയും ഭക്ഷണം ഉൾപ്പടെയുള്ള എല്ലാവിധ സഹായങ്ങളും നൽകിയാണ് കേരളത്തിലെ സർക്കാർ സംവിധാനം സേവിക്കുന്നത്.

മരുന്നും ഭക്ഷണവും വീട്ടിലെത്തിക്കുകയും സമയാസമയങ്ങളിൽ ആരോഗ്യപ്രവർത്തകരും പോലീസും ഫോൺ വഴി വിവരങ്ങൾ തിരക്കുകയും ചെയ്തുകൊണ്ടേയിരിക്കുകയാണെന്നും ആദ്യമായാണ് ഇത്രയും വലിയ ഒരു മഹാമാരിയെ നേരിടുന്നതെങ്കിലും കേരളം ഒട്ടും വീഴ്ചയില്ലാതെയാണ് പ്രവർത്തിക്കുന്നത് വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയായ പ്രതാപ് നായർ സാക്ഷ്യപ്പെടുത്തുന്നു.

ലോകത്തിലെ കൊച്ചു പച്ചതുരുത്തായ കേരളം മഹാമാരിയെ നേരിടുന്നത് മാതൃകാപരമായിട്ടാണെന്നും കേരളത്തിന് തോൽക്കാൻ മനസില്ലെന്നും പ്രതാപ് നായർ ഫേസ്ബുക്കിൽ കുറിക്കുന്നു. ഇനി നാട്ടിലേക്ക് തിരിച്ചെത്താൻ പോകുന്ന പ്രവാസികളോട് സർക്കാർ കൂടെയുണ്ട് നിങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രതാപ് നായർ ഓർമ്മിപ്പിക്കുന്നു. 14 ദിവസമായി ക്വാറന്റൈനിൽ കഴിയുന്ന ഇദ്ദേഹത്തിന് പോലീസുകാർ ഉൾപ്പടെയുള്ളവർ കാണിക്കുന്ന സ്‌നേഹത്തിന്റെ അമ്പരപ്പ് വിട്ടുമാറിയിട്ടില്ല.

‘എന്റെ വീട്ടിൽ ഒരു േെശരസലൃ ഒട്ടിച്ചിട്ടുണ്ട് ഈ വീട് നിരീക്ഷണത്തിലാണ് എന്നും ഇവിടേയ്ക്ക് ആരും വരാനോ പോകാനോ പാടില്ല എന്ന്.. റമശഹ്യ വീട്ടിൽ വന്നു കാര്യങ്ങൾ അന്നെഷിക്കുന്ന ആശാ വർക്കരോട് ഭാര്യ ചോദിച്ചു ‘വീട്ടു സാധങ്ങൾ ഒക്കെ തീർന്നു, പുറത്തു പോകാതിരുന്നാൽ കഞ്ഞി കുടിക്കണ്ടേ? അതിനും പരിഹാരമായി പിറ്റേ ദിവസം മുതൽ സൗജന്യ ഭക്ഷണവും വീട്ടിലെത്തി. എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ? ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാൻ ഇറങ്ങിയ ഒരു മഹാമാരിയോട് പൊരുതുന്നതെന്നു. കൊറോണയല്ല അവന്റെ അപ്പൻ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല’- പ്രതാപ് നായരുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.

കേരളത്തിലേക്ക് വിദേശത്തുനിന്നും നിരവധിയാളുകളാണ് ദിനംപ്രതി ലോക്ക് ഡൗണിന് മുമ്പ് വരെ എത്തിക്കൊണ്ടിരുന്നത്. ഇവർ ഓരോരുത്തരും ചിലപ്പോൾ രോഗവാഹകരാകാനുള്ള സാധ്യത ചെറുതുമല്ല. അതുകൊണ്ടുതന്നെ വിദേശത്ത് നിന്നെത്തിയവർക്ക് 14 ദിവസത്തേയും പിന്നീട് അത് നീട്ടി 28 ദിവസത്തേയും വീട്ടുനിരീക്ഷണമാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. സർക്കാർ കാണിക്കുന്ന കരുതൽ ജനങ്ങൾ തിരിച്ചറിയണമെന്ന് മാത്രമാണ് ആരോഗ്യപ്രവർത്തകരും പോലീസും അഭ്യർത്ഥിക്കുന്നതും.

പ്രതാപ് നായരുടെ വൈറൽ ഫേസ്ബുക്ക് കുറിപ്പ്:

നിങ്ങൾ നിരീക്ഷണത്തിലാണ്.. !!! അതെ.. കഴിഞ്ഞ മാസം 21ന് വിദേശത്തു നിന്നും എത്തിയ ഞാൻ, കഴിഞ്ഞ 14 ദിവസമായി കുറച്ചു പേരുടെ നിരീക്ഷണത്തിലാണ്, തിരുവനന്തപുരത്തു മുട്ടടയിലെ Public Health Center ലെ സുരഭി, പേരൂർക്കട ആരോഗ്യകേന്ദ്രത്തിലെ councillor ഷൈനി, ശാസ്തമംഗലം Village Office ലെ സാബു, പേരൂർക്കട Police Station ലെBalaram shankar, ഞാൻ താമസിക്കുന്ന Kowdiar ഭാഗത്തെ Asha worker കുമാരി, എന്റെ പ്രദേശത്തെ MLA VK പ്രശാന്ത് പിന്നെ Thiruvannathapuram Corporation ലെ എനിക്ക് പേര് അറിയാത്ത ഉദ്യോഗസ്ഥരും, പേര് അറിയാത്ത മറ്റു ചില പോലീസുകാരും.

Daily ഇവരുടെ ഒക്കെ call വന്നു കൊണ്ടേയിരിക്കും, ‘ സാർ സുഖമാണോ, എന്തേലും അസ്വസ്ഥത ഉണ്ടോ? പനിയോ ചുമയോ ഉണ്ടോ ?? ആഹാരം കഴിക്കുന്നുണ്ടോ? എന്തേലും വീട്ടു സാധനങ്ങൾക്ക് ബുദ്ധിമ്മുട്ടുണ്ടോ? ‘ ടെൻഷനോ മറ്റുമുണ്ടോ തുടങ്ങി രാവിലെ മുതൽ ഈ ആരോഗ്യ പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരും വിളിക്കുന്നത് കണ്ടു, ശെരിക്കും ഞാൻ അന്തം വിട്ടിരിക്കുവാണ്..!!! പോലീസ്‌കാരു വിളിക്കുമ്പോൾ ചെറിയ ഉപദേശം കൂടി തരും ‘ സാറെ പുറത്തൊന്നും പോകരുതേ, സാറിന്റെ number ഞങ്ങൾ ഒന്ന്‌ േൃമck ചെയ്തതാരുന്നു, വീട്ടിൽ തന്നെ ഉണ്ടെന്നു മനസ്സിലായി, എന്ത് ആവശ്യം ഉണ്ടേലും വിളിക്കണം ‘ മാറിയ പോലീസ് ഭാഷ എന്നെ തെല്ലൊന്നുമല്ല ആചാര്യപ്പെടുത്തിയത്.

ഞാൻ കണ്ടിട്ടില്ലാത്ത, എന്നെ അറിയാത്ത ഇവരുടെ കരുതലിലും സ്‌നേഹത്തിലുമാണ് ഈ കഴിഞ്ഞ 14 ദിവസവും കടന്നുപോയത്. വിദേശത്തു വരുന്ന എല്ലാവരും നിർബന്ധമായി 14 ദിവസം ( പിന്നീട് അത് 28 ദിവസമായി ) വീട്ടിൽ കഴിയുമ്പോൾ ഇത്തരത്തിൽ ഒരു
അനുഭവം ആദ്യമായിട്ടായിരിക്കും.

മുറിയിൽ 3 നേരം വരുന്ന ഭക്ഷണവും, അസംഖ്യം പുസ്തകങ്ങളും, മൊബൈലിൽ വരുന്ന പ്രിയപ്പെട്ടവരുടെ കാളുകളും, whatsaap മെസ്സേജുകളും ആണ് 14 ദിവസത്തെ എന്റെ കൂട്ട്. ഇനി ഒരു 14 ദിവസം കൂടി ക്ഷമയോടെ ഇരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും ഈ കരുതലാണ്.

ഏപ്രിൽ 6 മുതൽ ദുബായിൽ നിന്നും വീണ്ടും കേരളത്തിലേക്ക് ഫ്‌ലൈറ്റുകൾ പറന്നിറങ്ങുവാണു.. എന്റെ പ്രവാസി സഹോദരന്മാരോടാണ്… ഒരു അപേക്ഷയാണ്… ഇവിടെ വന്നാൽ നമ്മളെ പൊന്നു പോലെ നോക്കാൻ ഒരു നല്ല സർക്കാർ സംവിധാനം ഉണ്ട്.. അവർ ആഹാരവും മരുന്നും, വീട്ടു സാധനങ്ങളും ഒക്കെ വീട്ടിൽ എത്തിച്ചു തരും, വായിക്കാൻ പുസ്തകമോ, റേഷനോ ഒക്കെ അവർ മേടിച്ചു കൊണ്ട് തരും, ടെൻഷൻ വന്നാൽ സംസാരിക്കാൻ നല്ല കൗൺസിലിങ് കക്ഷികളും റെഡിയാണ് ഇവിടെ. പിന്നെ വൈകിട്ട് 6 മണിക്ക് നമുക്ക് സമാധാനം നൽകുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഉണ്ട്.. ഷൈലജ ടീച്ചറിന്റെ കരുതലും സ്‌നേഹവും ഉണ്ട് , ഇതൊക്കെ ഇവിടെ അല്ലെങ്കിൽ പിന്നെ എവിടെയാണ് കിട്ടുക?

പക്ഷെ നിങ്ങൾ സർക്കാർ പറയുന്നത് കേൾക്കണം, തല പോയാലും 28 ദിവസം നിങ്ങളുടെ വീടിനു പുറത്തിറങ്ങരുത്. നമുക്ക് വേണ്ടിയും, നമ്മുടെ കുടുംബത്തിന് വേണ്ടിയും, നമ്മുടെ നാടിനു ഇതു വളരെ അത്യവശ്യമാണ്.

എന്റെ വീട്ടിൽ ഒരു sticker ഒട്ടിച്ചിട്ടുണ്ട് ഈ വീട് നിരീക്ഷണത്തിലാണ് എന്നും ഇവിടേയ്ക്ക് ആരും വരാനോ പോകാനോ പാടില്ല എന്ന്.. daily വീട്ടിൽ വന്നു കാര്യങ്ങൾ അന്നെഷിക്കുന്ന ആശാ വർക്കരോട് ഭാര്യ ചോദിച്ചു ‘വീട്ടു സാധങ്ങൾ ഒക്കെ തീർന്നു, പുറത്തു പോകാതിരുന്നാൽ കഞ്ഞി കുടിക്കണ്ടേ? അതിനും പരിഹാരമായി പിറ്റേ ദിവസം മുതൽ സൗജന്യ ഭക്ഷണവും വീട്ടിലെത്തി.

എന്റെ ലോകമേ നീ ഇത് കാണുന്നുണ്ടോ? ഭൂപടത്തിലെ കേരളമെന്ന ഈ ചെറിയ പച്ചത്തുരുത്തു എങ്ങിനെയാണ് ലോകം കീഴടക്കാൻ ഇറങ്ങിയ ഒരു മഹാമാരിയോട് പൊരുതുന്നതെന്നു…. !!!! കൊറോണയല്ല അവന്റെ അപ്പൻ മുത്തുപ്പട്ടരോട് പോയി പറയൂ.. ഞങ്ങൾക്ക് തോൽക്കാൻ മനസ്സില്ല.. !!!!

Exit mobile version