കൊവിഡ് 19; പത്തനംതിട്ടയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു.മാര്‍ച്ച് 21 ന് 9.45ന് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട എയര്‍ അറേബ്യയുടെ ജി9425 എന്ന വിമാനത്തിലാണ് ഇയാള്‍ എത്തിയത്. 22ന് പുലര്‍ച്ചെ 3.15 നാണ് വിമാനം നെടുമ്പാശ്ശേരിയില്‍ എത്തിയത്. ഇയാളുടെ സീറ്റ് നമ്പര്‍ 20 ആയിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് ഇടപഴകിയ 18 പേരെയും അല്ലാതെയുള്ള അഞ്ചു പേരെയും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയ പതിനെട്ട് പേരില്‍ പതിനാറ് പേര്‍ പത്തനംതിട്ട ജില്ലക്കാരും രണ്ടുപേര്‍ എറണാകുളം ജില്ലക്കാരുമാണ്. ഇതില്‍ ഏഴു പേര്‍ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്തവരാണ്. സെക്കന്‍ഡറി കോണ്‍ടാക്ടിലുള്ള അഞ്ചുപേരും എറണാകുളം ജില്ലക്കാരാണ്.

എപ്രില്‍ ഒന്നിനാണ് ഇയാളെ പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 21 മുതലുള്ള ഇയാളുടെ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരിക്കുന്നത്. റൂട്ട് മാപ്പ് പ്രകാരമുള്ള സ്ഥലങ്ങളില്‍ പ്രസ്തുത തീയതികളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Exit mobile version