പത്രവിതരണം അവശ്യ സര്‍വീസ്, ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, അത് അവസാനിപ്പിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിക്കണം. പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും അവശ്യ സവനങ്ങള്‍ തടയരുതെന്നുമാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടുപേര്‍ക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ന് വൈറസ് ബാധമൂലം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്നാണ് കൊച്ചിയിലെ കൊറോണ ബാധിതന്റെ മരണത്തെ കുറിച്ച് പരാമര്‍ശിക്കവേ മുഖ്യമന്ത്രി പറഞ്ഞത്. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ സേട്ട് യാക്കൂബ് ഹുസൈനാണ് മരിച്ചത്

Exit mobile version