സിനിമയിലെ ദിവസവേതനക്കാര്‍ക്ക് കൈത്താങ്ങുമായി മോഹന്‍ലാല്‍;ഫെഫ്കയ്ക്ക് 10 ലക്ഷം നല്‍കും

കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് സിനിമ ചിത്രീകരണം നിര്‍ത്തി വച്ചതോടെ പ്രതിസന്ധിയിലായ മലയാള സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍. സിനിമാസാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് മോഹന്‍ലാല്‍ പത്തുലക്ഷം രൂപ നല്‍കും.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുമാസമെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്ക് കൂട്ടല്‍. സിനിമ ചിത്രീകരണം നിര്‍ത്തി വച്ചതോടെ മലയാള സിനിമയിലെ അയ്യായിരത്തിലധികം ദിവസവേതനനക്കാരാണ് പ്രതിസന്ധിയിലായത്. പണം സ്വീകരിക്കുന്നതില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ നാളെ വെര്‍ച്വല്‍ യോഗം ചേരും.

Exit mobile version