കൊവിഡ് ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബാറുകളും മദ്യവില്‍പനശാലകളും അടയ്ക്കണം; എകെ ആന്റണി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊവിഡ് 19 ജാഗ്രത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യവ്യാപാരം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ ചാരായനിരോധനത്തിന്റെ തിക്തഫലം ഓര്‍ത്താണ് മദ്യനിരോധനം നടപ്പാക്കാത്തതെന്ന എക്‌സൈസ് മന്ത്രിയുടെ അഭിപ്രായപ്രകടനം തീര്‍ത്തും വിചിത്രവും നിര്‍ഭാഗ്യകരവുമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.

ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടായിട്ടും ലക്ഷക്കണക്കിന് ജീവനക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതായിട്ടും രാജ്യം കൊവിഡ് ഭീതിയില്‍ നില്‍ക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ മേഖലകളും അടച്ചിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യസംരഭകരും തയ്യാറായിട്ടുണ്ട്. അതുപോലെ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും അടച്ചിടാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ആന്റണി ആവശ്യപ്പെട്ടു.

Exit mobile version