കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മുന്‍ പോലീസുകാരന്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ഇദ്ദേഹം ചാടിപ്പോയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തെരച്ചില്‍ ഊര്‍ജിതമാക്കി. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പിടികൂടി. ഇദ്ദേഹത്തെ തിരിച്ച് മെഡിക്കല്‍ കോളജിലേക്ക് തന്നെ കൊണ്ടുപോയി. അതിനിടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹം വിവിധ സ്ഥലങ്ങളില്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്.

എആര്‍ ക്യാമ്പിലും പോലീസ് സൊസൈറ്റിയിലും മുന്‍ പോലീസുകാരന്‍ എത്തിയതായി പോലീസ് പറയുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുളള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴാണ് നിയമം അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ
ആശുപത്രിയില്‍ നിന്നും ചാടിപ്പോയത്.

Exit mobile version