മെഡിക്കല്‍ കോളേജില്‍ സ്ത്രീ രോഗികള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പാക്കും: വനിതാ കമ്മീഷന്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന സ്ത്രീകളായ രോഗികള്‍ക്ക് വനിതാ ജീവനക്കാരുടെ സേവനം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷന്‍. ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന യുവതിയെ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ പീഡനത്തിനിരയാക്കിയതോടെയാണ് വനിതാ കമ്മീഷന്റെ നടപടി.

പീഡനത്തിനിരയായ യുവതിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീ ദേവി. നീതി ലഭിക്കുന്നത് വരെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റുന്നവര്‍ക്കും രോഗികളായ സ്ത്രീകള്‍ക്കും വനിതാ ജീവനക്കാരുടെ സേവനം ലഭ്യമാക്കുമെന്ന് സതീ ദേവി വ്യക്തമാക്കി. കൂടാതെ ആശുപത്രി ജീവനക്കാരുടെ കണക്കുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കമ്മീഷന്‍ അറിയിച്ചു.

Read Also:നഷ്ടപരിഹാരം നല്‍കില്ലെന്ന് ലോറിയുടമ: അപ്പീല്‍ പരിഗണിക്കണമെങ്കില്‍ 2 ലക്ഷം വേണമെന്ന് കോടതി; കേസ് തീര്‍പ്പാകും മുമ്പേ ഹരീഷിന് കോടതിയുടെ സഹായവും


പീഡനത്തിനിരയായ യുവതിക്ക് നീതി ലഭിക്കുന്നതിനായി ശക്തമായ ഇടപെടല്‍ നടത്തുമെന്ന് കമ്മീഷന്‍ വൃക്തമാക്കി. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലുമായും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ചര്‍ച്ച നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച അറ്റന്‍ഡറെ പോലീസ് പിടികൂടിയിരുന്നു, ജോലിയില്‍ നിന്നും സസ്‌പെന്‍ഡും ചെയ്തിരുന്നു.

Exit mobile version