ഗേറ്റ് പരീക്ഷയിൽ നാലാം റാങ്ക് നേടി മലയാളികൾക്ക് അഭിമാനമായി അലിൻ ആന്റോ; വിജയമൊരുക്കിയത് തൃശ്ശൂരിലെ MANIFOLD

തൃശ്ശൂർ: ഗേറ്റ് അഭിരുചി പരീക്ഷയിൽ നാലാം റാങ്ക് തൃശ്ശൂരിലെ MANIFOLD ൽ പഠിച്ച അലിൻ ആന്റോയ്ക്ക്. ദേശീയ തലത്തിൽ ഉള്ള ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്അഥവാ ഗേറ്റ് ഒരു കഠിനമായ അഭിരുചി പരീക്ഷയാണ്, ഈ പരീക്ഷയിൽ മികച്ച സ്‌കോർ നേടാനായാൽ ഇൻഡ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളിൽ ഉപരിപഠനത്തിനും അതുപോലെ തന്നെ പല പിഎസ്‌യുകളിലും ജോലി ലഭിക്കുന്നതിനുമുള്ള ആദ്യ കടമ്പയാണ്.

മൂന്നു ലക്ഷത്തോളം പേർ മറ്റുരയ്ക്കുന്ന ഈ അഭിരുചി പരീക്ഷയ്ക്ക് നാലാം റാങ്ക് തൃശൂർ ജില്ലയിൽ ലഭിച്ചത് നമുക്കെല്ലാവർക്കും അഭിമാനാർഹമായ കാര്യമാണ്. ഇലക്ട്രിക്കൽ വിഭാഗത്തിലാണ് തൃശൂർ വരടിയം സ്വദേശിയായ അലിന് മികച്ച സ്‌കോർ ലഭിച്ചത്.

കഴിഞ്ഞ ഒരു വർഷത്തോളമായി തൃശ്ശൂരിലെ എംജി റോഡിലുള്ള MANIFOLD എന്ന സ്ഥാപനത്തിലെ പരിശീലനമാണ് മികച്ച സ്‌കോർ നേടാൻ അലിനെ സഹായിച്ചത്. ഇലക്ട്രിക്കൽ വിഭാഗത്തിൽ പന്ത്രണ്ടാമത്തെ റാങ്ക് വാങ്ങിയ നിഥിൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പതിമൂന്നാമത്തെ റാങ്ക് വാങ്ങിയ അരവിന്ദ്, കമ്പ്യൂട്ടർ സയൻസിലെ തന്നെ 53ാം റാങ്ക് നേടിയ ആതിര പിടി
എന്നിവരും പഠിച്ചത് MANIFOLD ൽ തന്നെയാണ്.

നാളിതുവരെ MANIFOLD ലെ ആയിരത്തിൽ പരം വിദ്യാർത്ഥികൾ IISC,IIT , NIT എന്നീ ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിട്ടുണ്ട്.

Exit mobile version