അയ്യപ്പ ഭക്തരെ നിലയ്ക്കലില്‍ തടയുന്നുവെന്ന പരാതി; വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തരെ നിലയ്ക്കലില്‍ തടഞ്ഞുനിര്‍ത്തി പോലീസുകാര്‍ പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടുതേടി. കൊട്ടാരക്കര സ്വദേശി ഗിരീഷ് കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കെഎസ്ആര്‍ടിസിയോടുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.

ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്ത വിഷയത്തിലും, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലും മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ഇടപെട്ടിരുന്നു.

Exit mobile version