കൊറോണയുടെ പശ്ചാത്തലത്തിൽ മൃതദേഹ ചുംബനമോ പരസ്പര ആശ്ലേഷമോ വേണ്ട; സാനിറ്റൈസർ അരികിൽ തന്നെയുണ്ട്; സംസ്‌കാര ചടങ്ങിനിടെ മാതൃകയായി കുടുംബത്തിന്റെ കരുതൽ ബോർഡ്

കോട്ടയം: കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച് കോട്ടയത്തെ ഈ കുടുംബം സമൂഹത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. മരണവീട്ടിൽ ആരോഗ്യ ജാഗ്രത പുലർത്തിയാണ് കുടുംബം മാതൃകയായത്. കൊറോണയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിക്കണമെന്നും നിർദേശിക്കുന്ന ബോർഡ് വെച്ചും സാനിറ്റൈസറും ഹാൻഡ് വാഷും ഏർപ്പെടുത്തിയും പാലാ ചക്കാമ്പുഴ വഞ്ചിന്താനത്തെ കുടുംബം ജാഗ്രത പാലിച്ചത്.

മൃതദേഹത്തിൽ ആചാരത്തിന്റെ ഭാഗമായി അന്ത്യചുംബനം നൽകുന്നതും പരസ്പരം ഹസ്തദാനവും ആശ്ലേഷവും ചടങ്ങിൽ ഒഴിവാക്കണമെന്ന് സന്ദർശകരോട് ആവശ്യപ്പെടുന്നതാണ് വഞ്ചിന്താനത്ത് കുടുംബത്തിന്റെ ബോർഡ്. വഞ്ചിത്താനത്തെ പരേതനായ തോമസിന്റെ ഭാര്യ അച്ചുതോമസിന്റെ സംസ്‌കാര ചടങ്ങുകളാണ് കൊറോണ ജാഗ്രതയോടെ തന്നെ കുടുംബാംഗങ്ങൾ നടത്തിയത്. മരണാനന്തര ചടങ്ങിൽ കൂടുതൽ ആളുകളെത്താനുള്ള സാഹചര്യം മുന്നിൽ കണ്ട് സുരക്ഷാ നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്ന് ൂൃബന്ധുക്കൾ പറയുന്നു.

ചടങ്ങിനെത്തിയവർക്ക് കൈകൾ വൃത്തിയാക്കുന്നതിനായി ഹാന്റ് വാഷും സാനിറ്റൈസറും കുടുംബാംഗങ്ങൾ ഒരുക്കിയിരുന്നു. ‘ഇതൊരു സാമൂഹിക ഉത്തരവാദിത്വമാണ്. മരിച്ച വ്യക്തിക്ക് ആദരാഞ്ജലി അർപ്പിക്കാൻ വരുമ്പോൾ സമൂഹത്തിൽ നിലനിൽക്കുന്ന ഭീതിയെ ഈ സാഹചര്യത്തിൽ എങ്ങനെ മറികടക്കാം എന്നു ചിന്തിച്ചാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്’- അച്ചു തോമസിന്റെ മകൻ പ്രതികരിച്ചതിങ്ങനെ.

Exit mobile version