ഇറ്റലിയിൽ നിന്നെത്തിയത് മറച്ചുവെച്ചു; ആരോഗ്യപ്രശ്‌നമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് മാറാൻ കൂട്ടാക്കിയില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: വീണ്ടും കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഇക്കാര്യം മറച്ചുവെച്ചെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിൽ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത് അഞ്ചുപേർക്കാണ്. ഇതിൽ മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയ അച്ഛനും അമ്മയും മകനുമാണ്. മറ്റ് രണ്ടുപേർ ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളുമാണ്. ഈ കുടുംബം ഇറ്റലിയിൽ നിന്നെത്തിയത് അധികൃതരിൽ നിന്നും മറച്ചുവെയ്ക്കുകയും മറ്റുള്ളവരുമായി അടുത്തിടപഴകുകയും ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നെത്തിയ ഈ കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ എതിർക്കുകയാണ് ആദ്യം ചെയ്തത്. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് പറയുകയാണ് ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിർബന്ധിച്ചാണ് കുടുംബത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി പറഞ്ഞു കൊറോണ ബാധ പടരുന്ന രാജ്യങ്ങളിൽ നിന്ന് തിരിച്ച് വീട്ടിലെത്തുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അറിയിച്ചു. അറിയിക്കാതിരിക്കുകയും പിന്നീട് കണ്ടുപിടിക്കാൻ ഇടയാവുകയും ചെയ്താൽ അത് കുറ്റകൃത്യമായി കണക്കാക്കി കർശന നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ പത്തനംതിട്ടയിൽ അഞ്ചു പേർക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് തിരുവനന്തപുരത്ത് അടിയന്തര യോഗം ചേർന്ന ശേഷം വാർത്താസമ്മേളനം നടത്തിയാണ് മന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ച

Exit mobile version