പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ കൊന്ന് കളയും; മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് വന്ന കത്തിലാണ് വധഭീഷണി. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്.മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്

മുഖ്യമന്ത്രിയെ കൂടാതെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമിനും വധഭീഷണിയുണ്ട്. ഭീഷണിക്കത്ത് പോലീസിന് കൈമാറി.

Exit mobile version