അച്ഛന്‍ വഴക്കുപറയുമെന്ന് പേടിച്ച് ഒളിച്ചിരുന്ന് ഉറങ്ങിപ്പോയി; ആലുവയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

ആലുവ: കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. ചെമ്പറക്കി വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അച്ഛന്‍ വഴക്കുപറയുമെന്ന് പേടിച്ച് ഒളിച്ചിരുന്ന കുട്ടി ഉറങ്ങിപോവുകയായിരുന്നുവെന്നാണ് വിവരം.

ചെമ്പറക്കിയില്‍ താമസിക്കുന്ന തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെ ഇന്നലെയാണ് കാണാതായത്. കഴിഞ്ഞദിവസം വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു കുടുംബം. ഇവിടെ വെച്ചാണ് കുട്ടിയെ കാണാതായത്.

രക്ഷിതാക്കളും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വികെഎസ് ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് രാത്രി 2.15 ഓടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഫൈസല്‍ ജമാല്‍.

Exit mobile version