സാങ്കേതിക തകരാര്‍; കൊച്ചി മെട്രോയുടെ സര്‍വീസ് തടസപ്പെട്ടു

കൊച്ചി: സാങ്കേതിക തകരാര്‍ മൂലം കൊച്ചി മെട്രോയുടെ സര്‍വീസ് തടസപ്പെട്ടു. വൈറ്റില മുതല്‍ തൈക്കൂടം വരെയുള്ള റൂട്ടിലാണ് സര്‍വീസ് രാവിലെ മുതല്‍ മുടങ്ങിയത്. രാവിലെ എട്ടേമുക്കാല്‍ മുതല്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് മുടങ്ങിയത് എന്നാണ് മെട്രോ അധികൃതരുടെ വിശദീകരണം. തകരാര്‍ പരിഹരിച്ച് ഉടന്‍ തന്നെ സര്‍വീസ് പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Exit mobile version