അഭിമാനം ശൈലജ ടീച്ചര്‍; ആരോഗ്യമന്ത്രിയെ കുറച്ചു നാള്‍ ഡെപ്യൂട്ടേഷനില്‍ അയക്കാം; എങ്ങനെയാണ് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യേണ്ടതെന്ന് അമേരിക്കക്കാരും പഠിക്കട്ടെ; മുരളി തുമ്മാരുകുടി

തിരുവനന്തപുരം: കൊറോണ വൈറസിനെ എങ്ങനെയാണ് പ്രതിരോധിക്കുന്നതെന്ന് പഠിപ്പിക്കാനായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ കുറച്ചു നാള്‍ അമേരിക്കയിലേക്ക് ഡെപ്യൂട്ടേഷനില്‍ ആവശ്യപ്പെടാന്‍ പറയാമെന്ന് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ശൈലജ ടീച്ചറുടെ പ്രവര്‍ത്തന മികവിനെ പ്രശംസിച്ചത്.

വുഹാനില്‍ നിന്നും തിരിച്ചെത്തിയ ആളുകളെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനമോ വ്യക്തിസുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അമേരിക്കക്കാരോട് കുറച്ചു പേരെ കേരളത്തിലേക്ക് പരിശീലനത്തിന് അയക്കാന്‍ പറയാമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചു.

അല്ലെങ്കില്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറെ കുറച്ചു നാള്‍ അങ്ങോട്ട് ഡെപ്യൂട്ടേഷനില്‍ ആവശ്യപ്പെടാന്‍ പറയാമെന്നും എങ്ങനെയാണ് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യേണ്ടത് എന്ന് അമേരിക്കക്കാരും പഠിക്കട്ടെയെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ നിന്നും പഠിക്കട്ടെ

വുഹാനില്‍ നിന്നും തിരിച്ചെത്തിയ ആളുകളെ സ്വീകരിക്കാന്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനമോ വ്യക്തിസുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കക്കാരോട് കുറച്ചു പേരെ കേരളത്തിലേക്ക് പരിശീലനത്തിന് അയക്കാന്‍ പറയാം, അല്ലെങ്കില്‍ നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറെ കുറച്ചു നാള്‍ അങ്ങോട്ട് ഡെപ്യൂട്ടേഷനില്‍ ആവശ്യപ്പെടാന്‍ പറയാം . എങ്ങനെയാണ് കാര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യേണ്ടത് എന്ന് അവരും പഠിക്കട്ടെ.

Exit mobile version