രാഹുലിന് ബോറഡിച്ചപ്പോള്‍ അധികാരം വീണ്ടും അമ്മയ്ക്ക് തന്നെ തിരിച്ച് നല്‍കി; സൂക്ഷിച്ച് നോക്കൂ.. ബിജെപി മാത്രമാണ് ശരിയായ ജനാധിപത്യ പാര്‍ട്ടി, ബാക്കിയെല്ലാം കുടുംബാധിപത്യ പാര്‍ട്ടിയാണ്; അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ സുരേന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടി കെ സുരേന്ദ്രന് ആശംസകള്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ , ത്യാഗപൂര്‍ണ്ണമായ പൊതു പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം തന്നെയാണ് ഇതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയം സൂക്ഷിച്ച് നോക്കിയാല്‍ ബിജെപിയാണ് ശരിയായ ജനാധിപത്യ പാര്‍ട്ടി എന്നും ബാക്കിയെല്ലാം കുടുംബാധിപത്യ പാര്‍ട്ടിയാണെന്നും മനസ്സിലാവുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മകന്‍ രാഹുലിന് ബോറഡിച്ചപ്പോള്‍ വീണ്ടും അമ്മയ്ക്ക് തന്നെ തിരിച്ച് നല്‍കുന്ന അധികാര രാഷ്ട്രീയത്തിന്റെ കാലത്താണ് സുരേന്ദ്രന്‍ എന്ന സമര കേഡര്‍ ലീഡറാവുന്നതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇയ്യിടെ
ലീഡര്‍
സുരേന്ദ്രജി കൊപ്പം ഒരു വേദിയില്‍
ഒരുമിച്ച് പങ്കെടുത്തു
സംഘാടകര്‍ എല്ലാവര്‍ക്കും ചായ നല്‍കി.

കുടിക്കാതിരുന്ന എന്നോട്
സുരേന്ദ്രന്റെ കമെന്റ് …

‘ നിങ്ങള്‍ക്ക് പാല്‍ചായയും , നെയ്യപ്പവും പറ്റൂലല്ലോ?! … കട്ടന്‍ചായയും, പരിപ്പുവടയും ആണല്ലൊ ശീലിച്ചത്…’

അതാണ്

ചിരി പടത്തിന്റെ രഹസ്യം …

അത് പറയാനല്ല
ഈ കുറിപ്പ്
ഒരു സാധാരണ കര്‍ഷ കുടുംബത്തില്‍
കോഴിക്കോട്ട് ഉള്ളേരിയില്‍
ജനിച്ച ഒരു യുവാവ് 50 തികയുന്നതിന് മുമ്പ്
ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ
state President ആയിരിക്കുന്നു

സമ്പത്തിന്റേയോ
ബന്ധുവലയത്തിന്റെയോ പിന്‍ന്തുണഒന്നും ഇല്ലാതെ

നിസ്വാര്‍ത്ഥ , ത്യാഗപൂര്‍ണ്ണമായ പൊതു പ്രവര്‍ത്തനത്തിന് കിട്ടിയ
അംഗീകാരം തന്നെയാണ്

കാശ്മീരില്‍ ഉമര്‍ അബ്ദുള
ഫറൂഖിന്റെ മകന്‍ ആയിരുന്നു…
യുപിയില്‍ അഖിലേഷ്
മുലയത്തിന്റെ പൊന്ന് മോനായിരുന്നു ..
ഒറീസയില്‍ നവീന്‍
ബിജു പട്‌നായക്കിന്റെ ചോരയാണ്
രാജശേഖര്‍ റെഢിയുടെ
മകന്‍ ജൂനിയര്‍ റെഡ്ഡയാണ് ആന്ധ്രയിലെപിന്‍ഗാമി.
തമ്‌ഴ്‌നാട്ടില്‍
കരുണാനിധിയുടെ ആദ്യ ഭാര്യയിലെ മകന്‍
സ്റ്റാലിന്‍
പ്രബുദ്ധ കേരളത്തില്‍ പോലും
KM
മാണി മകന്‍ ജോസ് മാണിക്കും
ടി എം ജേക്കബ്ബ് കമന്‍ജേക്കബ് നും
പാര്‍ട്ടിയേല്‍പ്പിച്ചു

മഹാനായ സോഷ്യലിസ്റ്റ് വിപ്ലവ
ലീഡര്‍ വീരേന്ദ്രകുമാര്‍ വരെ
മകന്‍ ശ്രയംസ് കുമാരനെ
അധികാരം
എല്പിക്കുന്ന കാലത്താണ് …

സോണിയ മകനും , മകന്‍ രാഹുലിന് ബോറഡിച്ചപ്പോള്‍
വീണ്ടും
അമ്മയ്ക്ക് തന്നെ തിരിച്ച് നല്‍കുന്ന അധികാര
രാഷ്ട്രീയ ത്തിന്റെ കാലത്താണ്
സുരേന്ദ്രന്‍ എന്ന
സമര കേഡര്‍ ലീഡറാവുന്നത്

ഇത് ഒരു ദൃഷ്ടാന്തമാണ്

മായവതിയും , മമതയും
യഥാക്രമം മരുമകളേയും, മരുമകനേയും
പാര്‍ട്ടിയേ ഏല്‍പ്പിക്കാന്‍ പോകുന്നു
എന്ന് കേള്‍ക്കുന്നു

ഇതെല്ലാം കാണിക്കുന്നത് ഇ
ന്ത്യന്‍ രാഷ്ട്രീയം
സൂക്ഷി നോക്കിയാല്‍
BJP
യാണ്
ശരിയായ ജനാധിപത്യ പാര്‍ട്ടി
ബാക്കിയെല്ലാം
കുടുംബാധിപത്യ പാര്‍ട്ടിയാണ്

സുരേന്ദ്രന്‍ എന്ന സമര നായകന്
അഭിവാദ്യം
ഒരായിരം കുങ്കുമ കുസുമങ്ങള്‍ നേരുന്നു

Exit mobile version