‘ ഡല്‍ഹി ഫലം ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ തിരിച്ചടി’ ; വിജയത്തില്‍ അരവിന്ദ് കെജരിവാളിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജരിവാളിനെ അഭിനന്ദിക്കുന്നു എന്ന് പിണറായി വജയന്‍ പറഞ്ഞു.

തിരുവനന്തപുരം: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ അരവിന്ദ് കെജരിവാളിനെയും ആംആദ്മി പാര്‍ട്ടിയേയും അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജരിവാളിനെ അഭിനന്ദിക്കുന്നു എന്ന് പിണറായി വജയന്‍ പറഞ്ഞു.

ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ബിജെപിയുടെ വര്‍ഗ്ഗീയതക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ ജനം നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് ഒരു ബദലുണ്ടെങ്കില്‍ അവരെ ജനം അംഗീകരിക്കും എന്നതിന് തെളിവാണ് ഡല്‍ഹി ഫലം. ഈ ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കണം. രാജ്യത്തിന്റെ പൊതുവികാരമാണ് ഡല്‍ഹി ഫലത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version