നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചു; ഗായകന്‍ റോഷന് ഗുതുതര പരിക്ക്

കണ്ണൂര്‍: ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റോഷന്‍ സഞ്ചരിച്ചിരുന്ന കാറില്‍ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റോഷന് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ അശ്വിനും ഗുരുതര പരിക്കുണ്ട്. കണ്ണൂര്‍ എകെജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ വെച്ചായിരുന്നു അപകടം.

റോഷനും സഹോദരന്‍ അശ്വിനും എറണാകുളത്ത് പരിപാടി അവതരിപ്പിക്കാനായി പോകുകയായിരുന്നു. അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഡിവൈഡര്‍ മറികടന്ന് കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുടുണ്ട്.

Exit mobile version