പൗരത്വ ഭേദഗതിക്ക് എതിരായ ബോർഡിൽ മോഡിയുടെ ചിത്രം മോർഫ് ചെയ്തു സ്ഥാപിച്ചു; മലപ്പുറത്ത് മൂന്ന് പേർ അറസ്റ്റിൽ

മങ്കട: പൗരത്വ നിയമഭേദഗതിക്ക് എതിരായി സ്ഥാപിച്ച ബോർഡിന്റെ പേരിൽ മലപ്പുറം മങ്കടയിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മങ്കട പോലീസാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്.

മഞ്ചേരി പറമ്പത്ത് വീട്ടിൽ അഖിൽ (23), പുളിക്കരതൊടി സുഹൈലുദ്ദീൻ (23) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. പറക്കോട് പുലത്ത് അനസിനെ (23) വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

മങ്കടയിൽ, വെള്ളില നിരവ് എന്ന സ്ഥലത്ത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന രീതിയിൽ പ്രധാനമന്ത്രിയുടെയും അഡോൾഫ് ഹിറ്റ്‌ലറുടെയും പാതി മുഖം ചേർത്ത് ഒന്നാക്കി പ്രദർശിപ്പിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. മങ്കട ബിജെപി ജനറൽ സെക്രട്ടറി രാജീവിന്റെ പരാതിയിലാണ് കേസെടുത്തത്.

Exit mobile version