അര്‍ബുദ മുഴ നീക്കിയതിന് പിന്നാലെ വായില്‍ മുഴുവന്‍ മുടി നിറഞ്ഞു; ഉമിനീരിറക്കാന്‍ പോലും കഴിയാതെ സ്റ്റീഫന്‍; ഒന്നും മിണ്ടാതെ ഡോക്ടര്‍മാര്‍

തിരുവനന്തപുരം: അര്‍ബുദ മുഴ നീക്കിയതിന് പിന്നാലെ വായില്‍ മുഴുവന്‍ മുടി നിറഞ്ഞ് വെള്ളം പോലും കുടിക്കാനാവത്ത അവസ്ഥയില്‍ തിരുവനന്തപുരം സ്വദേശി. വായ്ക്കുള്ളിലെ അര്‍ബുദ മുഴ നീക്കി പകരം താടിയിലെ ചര്‍മ്മം വച്ചുപിടിപ്പിച്ച ശസ്ത്രക്രിയയ്ക്ക് വിധേയനായ ആനാവൂര്‍ തേരണി സ്വദേശി സ്റ്റീഫനാണ് (62) വായില്‍ രോമം നിറയുന്നത് കാരണം ഉമനീരുപോലും ഇറക്കാന്‍ കഴിയാതെ ബുദ്ധമുട്ടുന്നത്.

കഴിഞ്ഞ ജൂലായില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ വെച്ചായിരുന്നു സ്റ്റീഫന്റ ശസ്ത്രക്രിയ. തെങ്ങുകയറ്റത്തൊഴിലാളിയായ സ്റ്റീഫന് രണ്ടുവര്‍ഷം മുന്‍പാണ് അര്‍ബുദം ബാധിച്ചത്. പല്ലുവേദനയെത്തുടര്‍ന്ന് നാട്ടിലെ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് തൊണ്ടയിലെ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ദന്താശുപത്രിയില്‍ എത്തിയപ്പോള്‍ മുഴ അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചകിത്സ തേടുകയായിരുന്നു. കഴിഞ്ഞ ജൂലായ് ഒന്‍പതിന് ശസ്ത്രക്രിയ നടത്തി. മുഴ നീക്കംചെയ്യുന്ന ഭാഗത്ത് തുടയില്‍നിന്നുള്ള ചര്‍മമെടുത്ത് വച്ചുപിടിപ്പിക്കുമെന്നാണ് ഡോക്ടര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മുഴ നീക്കംചെയ്‌തെങ്കിലും തുടയില്‍നിന്ന് ചര്‍മമെടുത്തില്ലെന്നും പകരം കീഴ്ത്താടിയില്‍നിന്നുള്ള ചര്‍മമാണ് എടുത്തതെന്നും സ്റ്റീഫന്‍ പറഞ്ഞു.

ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാാണ് തൊണ്ടയില്‍ മുടിവളരാന്‍ തുടങ്ങിയത്. പിന്നീട് ഉമിനീരിറക്കാനും വെള്ളം കുടിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായി. തുടര്‍ന്ന് ഡോക്ടറെ വിവരമറിയിച്ചെങ്കിലും അദ്ദേഹം ഒന്നും മിണ്ടിയില്ലെന്നും പിന്നീട് ബുദ്ധിമുട്ടുകള്‍ ഡോക്ടറെ ധരിപ്പിച്ചപ്പോള്‍ വളരുന്ന മുടി വെട്ടിക്കളയാന്‍ ഡോക്ടര്‍ പറഞ്ഞെന്നും സ്റ്റീഫന്‍ പറയുന്നു.

സാമ്പത്തികമായി ഏറെ ദുരിതമനുഭവിക്കുന്ന സ്റ്റീഫന്റെ കുടുംബം അദ്ദേഹം കിടപ്പിലായതോടെ പട്ടിണിയിലുമാണ്. സ്റ്റീഫന് നടത്തിയ ശസ്ത്രക്രിയയുടെ പിഴവിനെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചു. ആര്‍സിസി. ഡയറക്ടറോടാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.

Exit mobile version