ശാരീരികാസ്വാസ്ഥ്യം, പരിശോധനയില്‍ യുവതിയുടെ വയറ്റില്‍ പാമ്പ്, വലിച്ച് പുറത്തെടുത്ത് ഡോക്ടര്‍, നടുക്കുന്ന വീഡിയോ വൈറല്‍

കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു യുവതിയുടെ വായില്‍ നിന്ന് നാലടിയോളം നീളമുള്ള പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോയാണ് ഇത്. ് ഉറക്കത്തില്‍ യുവതിയുടെ വായിലൂടെ പാമ്പ് ഉള്ളിലേക്ക് കടന്നതെന്നാണ് നിഗമനം.

റഷ്യയിലാണ് ഈ നടുക്കുന്ന സംഭവം. 2020ല്‍ നടന്ന അപൂര്‍വ്വമായ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. യുവതിയെ മയക്കിക്കിടത്തിയ ശേഷം വായയ്ക്കുള്ളിലൂടെ ഉപകരണം കടത്തി വിട്ടാണ് പാമ്പിനെ ഡോക്ടര്‍ വലിച്ചു പുറത്തെടുത്തത്.

also read: കിലോയ്ക്ക് നാല് രൂപ: കിലോക്കണക്കിന് തക്കാളി റോഡരികിലേക്ക് വലിച്ചെറിഞ്ഞ് കര്‍ഷകര്‍

റഷ്യയിലെ ദേഗിസ്ഥാന്‍ നിവാസിയായ യുവതിയുടെ വയറിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ വിദഗ്ധപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്.

also read: വരന്റെ വീട്ടുകാർ സമ്മാനിച്ച വിവാഹ വസ്ത്രം വില കുറഞ്ഞത്, ‘ചീപ്പ് സാധനം’; വധു വിവാഹത്തിൽ നിന്ന് പിന്മാറി, കേസ് കൊടുത്ത് വരനും വീട്ടുകാരും

ഉടന്‍തന്നെ ഡോക്ടര്‍മാര്‍ യുവതിയെ മയക്കിക്കിടത്തി വായിലൂടെ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. ഫാസിനേറ്റിങ് ഫാക്റ്റ്‌സ് എന്ന ട്വിറ്റര്‍ പേജിലാണ് 11 സെക്കന്‍ഡ് ദൈര്‍ഖ്യമുള്ള ദൃശ്യം പങ്കുവച്ചത്.

Exit mobile version