നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നല്‍കിയതോടെയാണ് തീരുമാനം പിന്‍വലിച്ചതെന്ന് ബസുടമകള്‍ പറഞ്ഞു.

ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതി മന്ത്രി വ്യക്തമാക്കി. നാളെ മുതലായിരുന്നു സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.

അതേസമയം, ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമായില്ലെങ്കില്‍ 21 മുതല്‍ സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

Exit mobile version