മൂലമറ്റം വൈദ്യുതനിലയത്തിൽ പൊട്ടിത്തെറി; ആളപായമില്ല; നിലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചു

ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിൽ വീണ്ടും പൊട്ടിത്തെറി. ആറാം നമ്പർ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടർന്ന് നിലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചു.

സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 10 ദിവസം മുമ്പും മൂലമറ്റത്ത് ജനറേറ്റർ പൊട്ടിത്തെറിച്ചിരുന്നു. നമ്പർ രണ്ട് മെഷീനാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഇത് സജ്ജമാകാൻ ഒരു മാസമെങ്കിലുമെടുക്കും.

അതേസമയം, ഒന്നാം നമ്പർ മെഷീൻ നവീകരണത്തിലാണ്. സന്ധ്യയോടെ ശേഷിച്ച മൂന്ന് മെഷീനുകൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 180 മെഗാവാട്ട് ശേഷിയുള്ള ആറ് മെഷീനുകളാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തുള്ളത്.

Exit mobile version