താന്‍ വിശ്വാസികള്‍ക്കൊപ്പം..! ‘റെഡി ടു വെയ്റ്റ്’ സ്ത്രീകള്‍ കാത്തിരിക്കണം; ജേക്കബ് തോമസ്

സന്നിധാനം: ശബരിമല വിഷയത്തില്‍ താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വ്യക്തമാക്കി. എന്നാല്‍ ഇവിടെ കേരളത്തില്‍ അവിശ്വാസി എന്ന ഒരു വിഭാഗം ഉണ്ട്. അവര്‍ക്കൊപ്പം ആരും താനും നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീം കോടതി വിധിയെ താന്‍ സ്വാഗതം ചെയ്യുന്നെന്നും യുവതികള്‍ കാത്തിരിക്കണമെന്നും റെഡി ടു വെയ്റ്റ് ക്യാംപെയിന്‍ സ്വാഗതം ചെയ്യുന്നുവെന്നും ജേക്കബ് തോമസ് പമ്പയില്‍ പറഞ്ഞു. ശബരിമല ദര്‍ശനം നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്‍െ പ്രതികരണം.

Exit mobile version