11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കണ്ടര്‍ക്കൊപ്പം യുവതി ഒളിച്ചോടി!

കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്(31), ലിസ(23) എന്നിവരെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്(31), ലിസ(23) എന്നിവരെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പമാണ് യുവതി ഒളിച്ചോടിയത്. ലിസയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ചാണ് ഇരുവരെയും പോലീസ് പിടികൂടിയത്.

മമ്പാട് സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭര്‍ത്താവ് ഈ മാസം 24 ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്നാണ് പോലീസ് ഇരുവരെയും ഇരിട്ടിയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Exit mobile version