മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: പൗരത്വ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇന്റലിജന്‍സിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്‍ക്കാര്‍ മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കോഴിക്കോട്ട് പറഞ്ഞു.
മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

അതേസമയം പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത് മുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല ഇന്ന് വൈകിട്ട് നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാതയില്‍ വൈകിട്ട് നാല് മണിക്കാണ് മനുഷ്യശൃംഖല തീര്‍ക്കുന്നത്. 70 ലക്ഷത്തോളം പേര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തല്‍. പൗരത്വഭേദഗതിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെയുണ്ടായ ജനവികാരം അനുകൂല രാഷ്ട്രീയ സഹാചര്യമാക്കി മാറ്റുകയാണ് മനുഷ്യമഹാശൃഖംലയിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

Exit mobile version