സീസണ്‍ അല്ലാതിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭം; കഴിച്ചവര്‍ക്കെല്ലാം ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും; മീന്‍ വാങ്ങരുതെന്ന് മുന്നറിയിപ്പ്

കോട്ടയം: സംസ്ഥാനത്ത് കിളിമീന്‍ വില്‍പ്പന വ്യാപകമായി തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കിളിമീന്‍ സീസണല്ലെന്നും താത്കാലിമായി ആരും മീന്‍ വാങ്ങരുതെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തല്‍ക്കാലത്തേക്ക് ആരും കിളിമീന്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. ഇത് കിളിമീന്‍ സീസണല്ലെന്ന് മത്സ്യത്തൊഴിലാളികളും അറിയിച്ചിരുന്നു.

വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് കിളിമീന്‍ അഥവാ ചെങ്കലവ ലഭിച്ചിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ്‍ അല്ലെന്ന് തൊഴിലാളികളും വ്യക്തമാക്കിയിരുന്നു.

Exit mobile version