ഫീസില്ലാതെ സൗജന്യമായി താമസിച്ച് പഠിക്കാം; പട്ടികജാതി-പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ

കൽപ്പറ്റ: കൽപ്പറ്റയിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് എസ്‌സി-എസ്ടി വികസന വകുപ്പുമായി ചേർന്ന് പട്ടികജാതി, പട്ടികവർഗ്ഗ യുവതീ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. നിരവധി ജോലി സാധ്യതകളുള്ള ബാക്ക് ഓഫീസ് കോഴ്‌സിലേക്ക് 2018-2019 കാലയളവിൽ ഡിഗ്രി (ആർട്‌സ് ആന്റ് സയൻസ്) പാസ് ആയവർക്ക് മാത്രം അപേക്ഷിക്കാം. മികച്ചരീതിയിൽ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ടാറ്റാ മുതലായ കമ്പനികളിൽ ജോലി സാധ്യതകളും ഒരുക്കുന്നുണ്ട്.

ഹോട്ടൽ മാനേജ്‌മെന്റ്: (ഫുഡ് ആന്റ് ബിവറേജ്‌സ്) കോഴ്‌സിലേക്ക് 17നും 35 വയസിനും ഇടയിലുള്ള എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. മികച്ചരീതിയിൽ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ജോലി നേടി കൊടുക്കുന്നു.

ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ്:ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വ്യത്യസ്തമായ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. പരിമിതമായ സീറ്റുകളുള്ള ആയുർവേദ കോഴ്‌സുകളിലേക്ക് (പഞ്ചകർമ്മ, നേഴ്‌സിങ്-12മാസം) എസ്എസ്എൽസി, പ്ലസ്ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീ, താമസം, ഭക്ഷണം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9745368678

ക്യാംപസ് അഡ്രസ്: ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് സ്റ്റഡീസ്, ഗവ.ഐടിഐയ്ക്ക് സമീപം, പുളിയർമല, കൽപ്പറ്റ-673122
ഫോൺ: 04963206062,9497486000

Exit mobile version