ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ഗാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകര്‍ന്നു വീഴുകയായിരുന്നു. ആയിരത്തിലധികം പേര്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് സൂചന. പ്രമുഖരടക്കം നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുക്കാനും കാണാനും ഇവിടെ എത്തിയിരുന്നു.

അന്തരിച്ച ഫുട്‌ബോള്‍ താരം ധനരാജിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനിടെയാണ് ഗാലറി തകര്‍ന്നുവീണ് അപകടമുണ്ടായത്. ഫുട്‌ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐ.എം വിജയന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം. ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണഠന്‍ എംപി തുടങ്ങിയവരും മത്സരം കാണാനെത്തിയിരുന്നു.

മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഗാലറി തകര്‍ന്നുവീണത്. മത്സരത്തിനായി ഇന്നലെ താത്കാലികമായി തയ്യാറാക്കിയ ഗാലറിയാണിത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version