‘ഭയന്ന് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്’; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സമസ്ത

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഭയന്ന് നില്‍ക്കുന്ന ജനങ്ങള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് ഒരു നേതാവിന് വേണ്ടത്. അത് മുഖ്യമന്ത്രിക്കുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു
ജിഫ്രി മുത്തുക്കോയ തങ്ങള്‍.

‘ജനങ്ങള്‍ ഭയത്തിലും അവ്യക്തതയിലുമാണ്. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാന്‍ പാടില്ലാത്തതാണത് അതെന്ന് പൗരത്വ നിയമത്തെ വിമര്‍ശിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്.ഒരു നേതാവിന് അണികള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുടെ പൂര്‍ണ പിന്തുണ,’യുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version