‘വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാലും അറിഞ്ഞിരിക്കുന്നത് നല്ലതാ’; റൈഫിള്‍ അസോസിയേഷന്‍ അംഗത്വമെടുത്ത് മമ്മൂട്ടി

ചേര്‍ത്തല: സിനിമകളില്‍ വില്ലന്‍മാര്‍ക്കെതിരെ തോക്കെടുത്ത് പോരാടിയ മെഗാസ്റ്റാര്‍ യഥാര്‍ത്ഥ ജീവിതത്തിലും നല്ല ഒരു കിടിലന്‍ ഷൂട്ടര്‍ ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു മുന്നോടിയായി ആലപ്പുഴ ജില്ലാ റൈഫിള്‍ അസോസിയേഷനില്‍ അംഗത്വമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി.

ഇന്ന് രാവിലെ ചേര്‍ത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് താരം അംഗമായത്. മമ്മൂട്ടിക്കൊപ്പം രണ്‍ജി പണിക്കരും ഉണ്ടായിരുന്നു. ‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാല്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്’ എന്നാണ് അംഗമായതിന് ശേഷം മമ്മൂട്ടി പ്രതികരിച്ചത്.

ആലപ്പുഴയില്‍ ഇത്ര കാര്യമായി റൈഫിള്‍ ക്ലബ് നടത്തുമ്പോള്‍ അതിലൊരു അംഗമാകുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും സിനിമകളില്‍ വെടിവെയ്പിനു പിന്തുണച്ച രണ്‍ജി പണിക്കരുടെ ചെറിയൊരു സ്വാധീനവും ഈ അംഗത്വത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version