പതിനാലു വയസുകാരനെ വനിതാ കൗണ്‍സിലര്‍ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം മൂന്നാറില്‍

മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്

മൂന്നാര്‍: പതിനാലു വയസുകാരനെ വനിതാ കൗണ്‍സിലര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മൂന്നാറിലെ തോട്ടം മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വനിതാ കൗണ്‍സിലര്‍ ആണ് ഒമ്പതാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത്.

മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ഡിവൈഎസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഐസിഡിഎസ് വകുപ്പില്‍നിന്ന് സ്‌കൂളിലെ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുന്നതിനുമായി നിയമിച്ച ഇരുപത്തഞ്ചുകാരിക്കെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്.

കൗണ്‍സിലറായ യുവതി കുട്ടിയോട് മോശമായി ഇടപെടുന്നത് സ്‌കൂളിലെ പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇക്കാര്യം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച സ്‌കൂളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഇതില്‍ നടത്തിയ കൗണ്‍സിലിങിലാണ് പതിനാലു വയസുകാരന്‍ പീഡനവിവരം പുറത്ത് പറഞ്ഞത്. ഇതേ തുടര്‍ന്നാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.

Exit mobile version