ഷെയ്ന്‍ വിഷയത്തില്‍ ‘അമ്മ’ ഇടപെട്ടു, വിലക്കില്‍ പരിഹാരം: : ഉല്ലാസം സിനിമയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാക്കും

കൊച്ചി: ഷെയിന്‍ നിഗം പ്രശ്‌നത്തിന് താരസംഘടനയായ അമ്മയുടെ ഇടപെടലില്‍ പരിഹാരമാകുന്നു. ഷെയ്ന്‍ നിഗം വിഷയം പരിഹരിച്ചെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
വിഷയം നിര്‍മാതാക്കളുമായി സംസാരിച്ച് പ്രശ്‌നം തീര്‍പ്പാക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കും. നിര്‍ത്തിവച്ച ഷെയ്ന്‍ ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായി. നിര്‍മാതാക്കളുമായി സംസാരിച്ച് പ്രശ്‌നം തീര്‍പ്പാക്കുമെന്നും മോഹന്‍ലാല്‍ യോഗത്തിന് ശേഷം പ്രതികരിച്ചു

സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാമെങ്കില്‍ മാത്രമേ പ്രശ്‌നത്തില്‍ ഇടപെടൂ എന്ന് ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. ഒരിക്കല്‍ എടുത്ത തീരുമാനങ്ങള്‍ ഷെയിന്‍ ലംഘിച്ചതിനാല്‍ രേഖാമൂലം ഇത് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് സംഘടനയുടെ തീരുമാനങ്ങള്‍ അനുസരിക്കാമെന്ന് ഷെയിന്‍ എഴുതി നല്‍കി.

എന്നാല്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒരു ചര്‍ച്ചയ്ക്കും ഇല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത് രജപുത്ര പറഞ്ഞു.

Exit mobile version