റമ്മിനോടുള്ള താത്പര്യം കുറയുന്നു; മലയാളികള്‍ക്ക് പ്രിയം ബ്രാന്‍ഡിയോട്

തിരുവനന്തപുരം: റമ്മില്‍ നിന്നും മലയാളികളുടെ ഇഷ്ട ബ്രാന്റായി ബ്രാന്‍ഡി മാറുന്നതായി കണക്കുകള്‍. 2010വരെ റം ബ്രാന്‍ഡുകള്‍ക്ക് വിപണി 52ശതമാനമായിരുന്നു. കഴിഞ്ഞ 9വര്‍ഷത്തിനിടെ ഇത് കുറഞ്ഞ് 43ശതമാനത്തിലെത്തിയതതായി ബെവ്‌കോയുടെ മാര്‍കറ്റ് ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

51ശതമാനം വിപണി പങ്കാളിത്തമാണ് നിലവില്‍ ബ്രാന്‍ഡിക്കുള്ളത്. വോഡ്ക, വിസ്‌കി വൈന്‍ തുടങ്ങിയവയുടെ വിപണി പങ്കാളിത്തം വളര്‍ന്നിട്ടില്ലെന്നാണ് കണക്കുകള്‍. വിസ്‌കിക്കും വോഡ്കക്കും ജിന്നിനുംകൂടി ആറ് ശതമാനം മാത്രമാണ് വിപണ പങ്കാളിത്തമുള്ളത്. ഇതില്‍ നാല് ശതമാനം വിസ്‌കിയും മറ്റുള്ളവ രണ്ടു ശതമാനവുമാണ്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളില്‍ ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ധനവാണ് ഇതിന്റെ പ്രധാന കാരണമായി ബെവ്‌കോ ചൂണ്ടിക്കാട്ടുന്നത്. വിദേശ മദ്യങ്ങളുടെ വില ബെവ്‌കോ പലപ്പോഴായി കുറച്ചിരുന്നു. പക്ഷേ ഇഎന്‍എയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ബെവ്‌കോ വ്യക്തമാക്കുന്നു.

Exit mobile version