വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധം; ഇന്ന് സംസ്ഥാന വ്യാപകമായി എഐഎസ്എഫ് പഠിപ്പ് മുടക്ക്

തിരുവനന്തപുരം: രാജ്യത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് എഐഎസ്എഫ് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ എഐഎസ്എഫ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.

രാജ്യവ്യാപമായി സംഘപരിവാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടിരിക്കുകയാണെന്നും ഇതിനുള്ള പ്രതിഷേധമായാണ് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതെന്നും എഐഎസ്എഫ് വ്യക്തമാക്കി. ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായു കനയ്യ കുമാര്‍ രംഗത്ത് വന്നിരുന്നു.

ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.

Exit mobile version