ഡോക്ടര്‍ മര്‍ദിച്ചെന്ന പരാതി; തൃശൂരില്‍ ഇന്ന് നഴ്‌സുമാരുടെ പണിമുടക്ക്, കരിദിനം ആചരിക്കുമെന്ന് സ്വകാര്യ ആശുപത്രികള്‍

തൃശൂര്‍: നൈല്‍ ആശുപത്രിയിലെ നാലു നഴ്‌സുമാരെ ഉടമയായ ഡോക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ഇന്ന് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക്. ഡോ.അലോഗിനെതിരെയാണ് ഗുരുതര ആരോപണവുമായി നഴ്‌സുമാര്‍ രംഗത്തെത്തിയത്.

ഡോക്ടറെ അറസ്റ്റു ചെയ്യുന്നതു വരെ സമരം ചെയ്യുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. എന്നാല്‍ അത്യാവശ്യ സേനവങ്ങള്‍ക്കു മാത്രം നേഴ്‌സുമാരെ അനുവദിക്കും.

also read: ‘മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുന്നു, മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പോലും പ്രധാനമന്ത്രിക്കില്ല’; പ്രതിഷേധം അറിയിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപി വക്താവ്

അതേസമയം, ഇന്ന് കരിദിനം ആചരിക്കുമെന്ന് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ മാനേജ്മെന്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സുമാര്‍ ചേര്‍ന്ന് ഡോ. അലോഗിനെ മര്‍ദിച്ചുവെന്നാണ് ഇവരുടെ ആരേപണം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

also read: ഗര്‍ഭിണിയായ 25കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

നഴ്സുമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചക്കിടെയാണ് തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ആശുപത്രി ഉടമ ഡോക്ടര്‍ അലോക് ചര്‍ച്ചക്കിടെ തങ്ങളെ മര്‍ദ്ദിച്ചെന്നാണ് നഴ്‌സുമാരുടെ ആരോപണം.

എന്നാല്‍ ചര്‍ച്ച മതിയാക്കി പുറത്തുപോകാന്‍ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാര്‍ ആക്രമിച്ചെന്ന് ഡോക്ടറും ആരോപിച്ചു. കൈക്ക് പരിക്കേറ്റ ഡോക്ടറും ഭാര്യയും വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version