‘മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുന്നു, മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പോലും പ്രധാനമന്ത്രിക്കില്ല’; പ്രതിഷേധം അറിയിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപി വക്താവ്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി വിട്ട് ബിജെപി വക്താവ്. ബിഹാറിലാണ് സംഭവം.

ബിജെപി വക്താവ് വിനോദ് ശര്‍മയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യം ഇപ്പോഴും പ്രധാനമന്ത്രിക്കില്ലെന്നും വിനോദ് ശര്‍മ പറഞ്ഞു.

Also Read: ശക്തമായ കാറ്റില്‍ പറന്നെത്തിയ തകര ഷീറ്റ് കഴുത്തില്‍ വീണു, വയോധികന് ദാരുണാന്ത്യം

”രാജ്യത്തെ അപമാനിക്കുന്നതായിരുന്നു മണിപ്പുര്‍ സംഭവം. പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യമില്ല. ഇതുപോലെ സ്ത്രീകള്‍ നഗ്‌നരാക്കി നടത്തപ്പെടുന്ന അനവധി സംഭവങ്ങളുണ്ടെന്ന മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണ്.” എന്നും വിനോദ് ശര്‍മ പറഞ്ഞു.

also read: മൺസൂൺ ബംപർ ടിക്കറ്റിന്റെ പത്തുകോടി തഴമ്പിട്ട കരങ്ങളിലേക്ക്; ഒന്നാം സമ്മാനം പരപ്പനങ്ങാടിയിലെ 11 ഹരിതകർമ സേന അംഗങ്ങൾക്ക്!

” ഇതുപോലൊരു സംഭവം പുറത്തു വന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനേയും, കേന്ദ്ര സര്‍ക്കാരിനേയും നീക്കേണ്ടതായിരുന്നു. ഒരു മനുഷ്യനെന്ന നിലയില്‍ ഇതെനിക്ക് സഹിക്കാനാകുന്നില്ല. ഇതുപോലൊരു സംഭവം രാജ്യത്ത് ഒരിടത്തും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും കത്തയച്ചിട്ടുണ്ട്.” -വിനോദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Exit mobile version