‘പാസ് കാണിക്കാന്‍ മനസ്സില്ല’: യാത്രാപാസ് ചോദിച്ച വനിതാ കണ്ടക്ടറോട് തട്ടിക്കയറി സൂപ്രണ്ട്; വിശദീകരണം തേടി എംഡി

തിരുവനന്തപുരം: യാത്രാ പാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ നടപടി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ മഹേശ്വരിയമ്മയ്‌ക്കെതിരെയാണ് എംഡി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് എംഡി ഉത്തരവിട്ടു. വിജിലന്‍സ് വിഭാഗത്തിനാണ് അന്വേഷണ ചുമതല.

രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലായിരുന്നു സംഭവം. വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന വനിതാ കണ്ടക്ടറുടെ വീഡിയോ സസമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പരിശോധനയ്ക്കായി വനിതാ കണ്ടക്ടര്‍ അഞ്ജലിയോടാണ് പാസ് ആവശ്യപ്പെട്ടെങ്കിലും ‘നിനക്ക് പാസ് കാണിച്ചു തരില്ല’ എന്ന മറുപടിയാണ് മഹേശ്വരി നല്‍കിയത്.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിലപാടില്‍ ഉറച്ചുനിന്ന സൂപ്രണ്ട്, ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കില്‍ പരാതി കൊടുക്ക് എന്ന് ധാര്‍ഷ്ട്യത്തോടെ പറയുന്നതും വീഡിയോയില്‍ കാണാം. അടൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവം. വീഡിയോ കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

യാത്രാപാസുകള്‍ കര്‍ശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇറക്കിയ ഉത്തരവില്‍ വിജിലന്‍സ് ഓഫിസര്‍ കണ്ടക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ കണ്ടക്ടര്‍ക്കെതിരെ നടപടിവരും.

Exit mobile version