പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം ആളിക്കത്തുന്നു; ദക്ഷിണേന്ത്യയില്‍ പ്രതിഷേധം ശക്തം

മംഗളുരുവില്‍ ഇന്ന് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. അതിനിടെ ദക്ഷിണേന്ത്യയിലും ശക്തമായ പ്രതിഷേധം തുടരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. പൗരത്വ നിയമത്തിനെതിരെ മംഗളുരുവില്‍ ഇന്ന് വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടക്കും.

മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസ് വെടിവെയ്പ്പിനിടെ രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് മുസ്ലീം സംഘടനകള്‍ സമാധാന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തമിഴ്നാട്ടിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാണ്.

ചെന്നൈയില്‍ മാത്രം ഇന്നലെ മൂന്നിടങ്ങളില്‍ സമരങ്ങള്‍ നടന്നു. ഇന്നും സമരം തുടരും. പ്രതിപക്ഷത്തിന്റെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് സമരങ്ങള്‍ വ്യാപിയ്ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും പൗരത്വ നിയമത്തിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Exit mobile version