പോലീസ് മേധാവികള്‍ക്ക് സ്ഥലംമാറ്റം: യതീഷ് ചന്ദ്ര കണ്ണൂരിലേക്ക്, ആര്‍ ആദിത്യ തൃശൂരിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവികള്‍ക്ക് സ്ഥലംമാറ്റം. തൃശൂര്‍ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി. ആര്‍ ആദിത്യയെ തൃശൂരിലേക്കും മാറ്റി.

ടി നാരായണന്‍ പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും. ടികെ മധുവിനെ ഇടുക്കി എസ്പിയായി നിയമിച്ചു. കണ്ണൂര്‍ എസ്പിയായ പ്രതീഷ് കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു.

ഡിഐജി അനൂപ് കുരുവിളയെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലപ്പത്ത് നിയോഗിച്ചു. ആര്‍ കുറുപ്പ് സ്വാമി തിരുവനന്തപുരം സിറ്റി ഡിസിപിയാകും. ഡിഐജി നീരജ് കുമാര്‍ ഗുപ്തയെ പോലീസ് അക്കാദമിയില്‍ നിയമിച്ചു. സക്കറിയ ജോര്‍ജ് വിമണ്‍സ് സെല്‍ എസ്പിയാകും. ആര്‍ സുകേശനാണ് പുതിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയാകും. വിഎം മുഹമ്മദ് റഫീക്കിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയായും നിയമിച്ചു.

Exit mobile version