മോഹന്‍ലാലിന്റെ ആശംസകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു; വിവാഹജീവിത വിശേഷങ്ങള്‍ പങ്കുവെച്ച് നവദമ്പതികള്‍

പ്രണയിക്കാനും വിവാഹം ചെയ്യാനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചവരാണ് കൊച്ചനിയനും ലക്ഷ്മിയമ്മാളും. നെഞ്ചിലേറ്റി നടന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ വര്‍ഷങ്ങളോളം കാത്തിരുന്ന ഇരുവരും കഴിഞ്ഞ മാസമാണ് വിവാഹിതരായത്. രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ കൊച്ചനിയന്റെയും ലക്ഷ്മിയമ്മാളിന്റെയും വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്താന്‍ വൃദ്ധസദനത്തിലെ ജീവനക്കാര്‍ ഒന്നടങ്കം ഒറ്റക്കെട്ടായാണ് നിന്നത്. രാഷ്ട്രീയ സിനിമ സാംസ്‌കാരികരംഗത്തുള്ളവര്‍ നവ ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലില്‍ നിന്നും വിവാഹ ആശംസകള്‍ കേള്‍ക്കാനാണ് ഇനിയിവര്‍ കാതോര്‍ത്തിരിക്കുന്നത്.

Exit mobile version