പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, പക്ഷേ പ്രതിഷേധം പൊതുമുതല്‍ നശിപ്പിച്ച് കൊണ്ടാവരുത്; എറണാകുളം ജില്ലാ കളക്ടര്‍

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പക്ഷേ അത് ജനജീവിതത്തെ ബാധിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി

കൊച്ചി: സമരം ചെയ്യുന്നവര്‍ നിയമം കൈയ്യിലെടുക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യരുതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കളക്ട്രേറ്റില്‍ ചേര്‍ന്ന സമാധാന സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പക്ഷേ അത് ജനജീവിതത്തെ ബാധിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി.

സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സമാധാനപരമായി നടത്തണമെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരില്‍ ആരും നിയമം കൈയ്യിലെടുക്കരുതെന്നും കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. പ്രതിഷേധങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്യരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അക്രമ സമരങ്ങളോട് ആഭിമുഖ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു.

പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഈ സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

Exit mobile version