പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ഹോട്ടല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കോട്ടയം: കോട്ടയത്ത് പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഹോട്ടല്‍ പെട്രോളൊഴിച്ച് കത്തിച്ചു. സംഭവത്തില്‍ രണ്ട്‌പേര്‍ക്ക് പൊള്ളലേറ്റു. ബേബി എന്ന ആളാണ് തീയിട്ടതെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം കാണക്കാരിയിലാണ് സംഭവം.

ഹോട്ടലിന് തീയിട്ട ആള്‍ക്കും, ഹോട്ടല്‍ നത്തിപ്പുകാരനുമാണ് പൊള്ളലേറ്റത്. തീ പടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. ഇതിനിടെ ഹോട്ടല്‍ നടത്തിപ്പുകാരമായ പിസി ദേവസ്യക്കും പൊള്ളലേറ്റു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദേവസ്യയും ബേബിയും പണത്തെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നെന്നും ഇതാകാം തീയിടാന്‍ ബേബിയെ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version