തൃശ്ശൂരില്‍ 12 കുടുംബങ്ങള്‍ക്ക് വീട് പണിത് നല്‍കി; നന്മ മനസുമായി ഒരു പ്രവാസി മലയാളി, തന്റെ പേരും വിവരങ്ങളും പുറംലോകം അറിയതരുതെന്ന അപേക്ഷ മാത്രം, വ്യത്യസ്തം

ചെയ്ത നന്മകള്‍ക്കല്ല, എടുത്ത ഈ നിലപാടിനാണ് ജനം കൈയ്യടിക്കുന്നത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ വെളപ്പായയില്‍ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് വീടുകള്‍ പണിതു നല്‍കി മലയാളി പ്രവാസി. എന്നാല്‍ ഇയാള്‍ക്ക് ഒരു അപേക്ഷയുണ്ട്. തന്റെ പേരും വിവരങ്ങളും പുറംലോകം അറിയതരുത്. പേരിനും പ്രശസ്തിക്കും വേണ്ടി പലരും നാടകം കെട്ടുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തതയാണ് ഈ മലയാളി പ്രവാസിയുടെ നിലപാട്. ചെയ്ത നന്മകള്‍ക്കല്ല, എടുത്ത ഈ നിലപാടിനാണ് ജനം കൈയ്യടിക്കുന്നത്.

തൃശ്ശൂര്‍ വെളപ്പായ ദേശക്കാരനാണ് വീടുകള്‍ പണിയാന്‍ പണം മുടക്കിയത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെളപ്പായ ദേശത്തിന്റെ പേരില്‍ ഈ വീടുകള്‍ സമര്‍പ്പിക്കണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. ഈ ഗ്രാമത്തില്‍ തന്നെയുള്ള പന്ത്രണ്ടു കുടുംബങ്ങള്‍ക്കാണ് കിടപ്പാടം കിട്ടിയത്.

600 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീടുകളാണ് പണിതത്. ആറു മുതല്‍ ഏഴു ലക്ഷം രൂപ വരെയായി ഒരോ വീടിനും. ഭൂരിഭാഗം പേര്‍ക്കും വീടു പണിയാന്‍ സ്ഥലം നേരത്തെയുണ്ടായിരുന്നു. സ്ഥലം ഇല്ലാത്ത രണ്ടു കുടുംബങ്ങള്‍ക്കു ഭൂമി വാങ്ങിയ ശേഷം വീടുകള്‍ പണിതു നല്‍കി. നാളെയാണ് വീടുകളുടെ സമര്‍പ്പണം നടത്തുക.

Exit mobile version