പൊന്നാനിയില്‍ നിന്നും കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തി; കണ്ടെത്തിയത് കൊച്ചി തീരത്തുനിന്ന്

പൊന്നാനി സ്വദേശികളായ മുജീബ്, സുള്‍ഫീക്കര്‍, ബാവ എന്നിവരെയാണ് മത്സ്യതൊഴിലാളികള്‍ കടലില്‍ നിന്ന് കണ്ടെത്തിയത്

കൊച്ചി: പൊന്നാനിയില്‍ നിന്ന് കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്തി. കൊച്ചി കടലില്‍ നിന്നാണ് ഇവരെ മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ മൂവരെയും കരയ്‌ക്കെത്തിച്ചു. അതേസമയം മൂവരും അവശരായതിനെ തുടര്‍ന്ന് ഇവരെ പറവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പൊന്നാനി സ്വദേശികളായ മുജീബ്, സുള്‍ഫീക്കര്‍, ബാവ എന്നിവരെയാണ് മത്സ്യതൊഴിലാളികള്‍ കടലില്‍ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് മൂവരും കടലില്‍ പോയത്. എന്നാല്‍ തിരിച്ചെത്തേണ്ട ദിവസമായിട്ടും ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട തോണി കൊച്ചി ഭാഗത്തേക്ക് പോവുകയായിരുന്നു എന്നാണ് രക്ഷപ്പെട്ട മത്സ്യതൊഴിലാളികള്‍ പോലീസിനോട് പറഞ്ഞത്.

Exit mobile version